വോട്ടു കായ്ക്കുന്ന ജാതിമരം

മനുഷ്യന്‍ അതിരുവെച്ചു ഭൂമി പകുത്തെടുത്തു. നിറം വെച്ചു അഭിമാനം പകുത്തെടുത്തു. ജാതി പറഞ്ഞു മനസും പകുത്തെടുത്തു. ഒടുവില്‍ വിശ്വാസങ്ങള്‍ ഉപയോഗിച്ച് ഈ അന്തരങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി. ശത്രുതയുടെ ആ ഇത്തിള്‍ ചെടിക്കു സ്വാര്‍ത്ഥ രാഷ്ട്രീയം വെള്ളമൊഴിച്ചു. ഒടുവില്‍ കൊടികളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ നിറവും ജാതിയും വിശ്വാസവും ചേരി തിരിഞ്ഞു നിന്നു യുദ്ധം ചെയ്യുന്നു. ഇത്, ഇന്നത്തെ ഇന്ത്യ! വര്‍ഗീയതയ്ക്കും ജാതി വെറിക്കും പരോക്ഷമായെങ്കിലും സ്ഥാനമില്ലാത്ത നാടായിരുന്നു വിശാല മനസുള്ള കൊച്ചു കേരളം. ഇന്നത്‌ അട്ടിമറിക്കപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തില്‍ … Continue reading വോട്ടു കായ്ക്കുന്ന ജാതിമരം

കുഞ്ഞുജീവന്‍ കുട്ടിക്കളിയാകുമ്പോള്‍

അപരിഷ്കൃതരായ ആഫ്രിക്കന്‍ നരഭോജികളെ പോലും ലജ്ജിപ്പിക്കുന്ന അവസ്ഥയിലാണ് ഇന്ന് ദൈവത്തിന്‍റെ സ്വന്തം നാട്. കളിപ്പന്തിന്‍റെ ലാഘവത്തോടെ ഒരു കുഞ്ഞു തലയോട്ടി എറിഞ്ഞു പൊട്ടിച്ച കിരാതരുടെ നാട്. നിര്‍ദാക്ഷണ്യം നാടോടി ബാലികയുടെ തല അടിച്ചു പൊട്ടിച്ച അധമന്മാരുടെ നാട്. പെറ്റ കുഞ്ഞിനു ആര്‍ത്തവ രക്തത്തിന്‍റെ വിലയില്ലാത്ത വനിതാ വിപ്ലവത്തിന്‍റെ നാട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും വിരല്‍ ചൂണ്ടി കുറ്റപ്പെടുത്തേണ്ടത് നമ്മള്‍ ഓരോരുത്തരെയും ആണ്. കാരണം, കണ്ടിട്ടും കാണാതെ പോയ നമ്മുടെ കണ്ണുകള്‍ക്കും, അറിഞ്ഞിട്ടും ശബ്ദിക്കാതിരുന്ന നമ്മുടെ നിശബ്ദതക്കും വലിയ … Continue reading കുഞ്ഞുജീവന്‍ കുട്ടിക്കളിയാകുമ്പോള്‍